ഡിജിറ്റൽ ടോൾ നിർദേശം പാളി; പാലിയേക്കരയിൽ പഴയ രീതിയിൽ തന്നെ പിരിവ് തുടരുന്നു

0



പാലിയേക്കര ടോൾ പ്ലാസയിൽ ഇപ്പോഴും ടോൾ പിരിവ് പഴയ രീതിയിൽ തന്നെ തുടരുന്നു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഏപ്രിൽ 10 മുതൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ ഈ നിർദേശം പാലിയേക്കരയിൽ ഇതുവരെ പ്രാവർത്തികമായിട്ടില്ല.


ബി.ഒ.ടി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മറ്റ് ചില ടോൾ പ്ലാസകളിൽ യു.പി.ഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും, ഇവിടെ ഇപ്പോഴും കാഷ് പിരിവാണ് നടക്കുന്നത്. വാഹനയാത്രക്കാരിൽ പലരും ഓൺലൈൻ പേയ്‌മെന്റ് ഉപയോഗിക്കുന്നില്ലെന്നതാണ് ഇതിന് കാരണം എന്ന് അധികൃതർ പറയുന്നു.
അതേസമയം, ഫാസ്ടാഗ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, അത് ഇല്ലാത്തവർ യു.പി.ഐ വഴി പണമടയ്ക്കേണ്ടതും, അങ്ങനെ ചെയ്താൽ ടോൾ തുകയ്ക്ക് 25 ശതമാനം അധികം നൽകേണ്ടതുമാണ്. ഡിജിറ്റൽ സംവിധാനം പൂർണ്ണമായി നടപ്പായാൽ ഗതാഗതക്കുരുക്ക് കുറയുകയും തർക്കങ്ങൾ ഒഴിവാക്കാനാകുമെന്നും അധികൃതർ വിലയിരുത്തുന്നു.


സർക്കാർ ഉദ്യോഗസ്ഥരുടെ ഐഡി കാർഡ് കാട്ടി ലഭിച്ചിരുന്ന ടോൾ ഇളവുകൾക്കും ഇനി നിയന്ത്രണം വരും. പ്രത്യേക ഫാസ്ടാഗ് ഉള്ള ഔദ്യോഗിക വാഹനങ്ങൾക്കു മാത്രമേ ഇളവ് ലഭിക്കൂ എന്നതാണ് പുതിയ നിർദേശം.

At Paliyekkara Toll Plaza, toll collection continues in the traditional cash mode despite directions from the National Highways Authority of India to switch fully to digital payments from April 10. Authorities cite low adoption of online payment methods among travelers as the reason. Under new rules, FASTag is mandatory, and those paying via UPI without FASTag must pay 25% extra. Digital implementation is expected to reduce traffic congestion and disputes.

LEAVE A REPLY

Please enter your comment!
Please enter your name here