ഗോണ്ട: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെ ജിആർപി കോൺസ്റ്റബിളിന് ഗുരുതര അപകടം. സംഭവത്തിൽ കോൺസ്റ്റബിളായ ആകാശ് സിങ്ങിന് രണ്ട് കാലുകളും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ഗോണ്ട റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
പോക്കറ്റ് മോഷണവുമായി ബന്ധപ്പെട്ട തർക്കത്തിൽ പിടിയിലായ സുനിൽ കുമാർ എന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ദിബ്രുഗഡ്-ചണ്ഡീഗഡ് എക്സ്പ്രസ് ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന ആകാശ് സിംഗ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ വീണു.
ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്ക് ശേഷം ലഖ്‌നൗ ട്രോമ സെന്ററിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തലിൽ, കാലുകൾ വീണ്ടും ചേർക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ പ്രതിയായ സുനിൽ കുമാറിനെ പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.
A GRP constable, Akash Singh, lost both legs after slipping between a moving train and platform while chasing a suspect who attempted to escape custody at Gonda railway station in Uttar Pradesh. The accused was later caught, and the injured constable was shifted to Lucknow for advanced treatment.

