മുഖ്യമന്ത്രി ചർച്ച കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യം: അപു ജോണ്‍ ജോസഫ് 

0

തൊടുപുഴ: യുഡിഎഫിന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ എന്ന് തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കേരള കോണ്‍ഗ്രസ് നേതാവുമായ അപു ജോണ്‍ ജോസഫ്.

യുഡിഎഫ് തരംഗമുണ്ടായാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച 8 സീറ്റിലും ജയിക്കുമെന്നും അപു ജോണ്‍ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഡിഎഫിന് 100 സീറ്റ് വരെ ലഭിക്കും. ഏഴ് സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്തായാലും ജയിക്കും. മുഖ്യമന്ത്രി ചർച്ച കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു. 



LEAVE A REPLY

Please enter your comment!
Please enter your name here