ആഭരണ പ്രേമികളെ ആഘോഷിക്കൂ; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

0

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. 1 പവൻ സ്വർണത്തിന്റെ വില 1,11,040 രൂപയായി കുറഞ്ഞു, ഗ്രാമിന് 140 രൂപ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ഒരു ഗ്രാം സ്വർണ വില 13,880 രൂപയാണ്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സ്വർണവിലയെ ശക്തമായി സ്വാധീനിക്കുന്നു എന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അസംസ്‌കൃത എണ്ണ വില കുറഞ്ഞതോടെ സ്വർണ വില തിരിച്ച് കുറഞ്ഞതായി നിരീക്ഷണം.

എന്നാൽ, ട്രംപ് നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ എണ്ണ വില വീണ്ടും 5% കുതിച്ചുയർന്നു. നിലവിൽ ഇന്ത്യ ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 106.3 ഡോളറാണ്. വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇതാണ് സ്വർണവില കുറയാൻ കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here