സഭയെ പിണക്കേണ്ടെന്ന നിലപാടിൽ ബിജെപി നേതൃത്വം

0

തിരുവനന്തപുരം:   വിമർശനം സഭക്ക് എതിരെ അല്ല ദീപികക്ക് എതിരെ എന്ന് ബിജെപി നേതൃത്വം കോർ കമ്മിറ്റിയിൽ വിശദീകരിച്ചു.

  സഭയോടും ദീപിക പത്രത്തോടുമുള്ള ഉള്ള പോര് നീട്ടേണ്ടെന്ന നിലപാടിലാണ് ബിജെപി നേതൃത്വം.   ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്ന് നേതൃത്വം വിലയിരുത്തുമ്പോഴും സഭയെ പിണക്കേണ്ടെന്ന് യോഗത്തിൽ ധാരണയായി.

പി സി ജോർജിന്റെയും ഷോൺ ജോർജിൻറെയും സഭാ വിമർശനം യോഗത്തിൽ ചർച്ചയായി. പാർട്ടി അറിവോടെ ആണോ ഇരുവരുടെയും വിമർശനമെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ചോദിച്ചു.

എന്നാൽ സഭയെ അല്ല ദീപികയിലെ ലേഖനങ്ങളെ ആണ് വിമർശിച്ചതെന്നാണ് ജോർജും ഷോണും മറുപടി നൽകിയതെന്ന് നേതൃത്വം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here