ആലപ്പുഴ: പന്തളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. പന്തളം തോന്നല്ലൂർ സ്വദേശിയായ ജമീൽ അഹമ്മദ് (21) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം എ.സി റോഡിലെ മങ്കൊമ്പ് പാലത്തിന് സമീപം നടന്ന അപകടത്തിൽ ജമീലിന്റെ സുഹൃത്ത് അസ്‌ലം ഷലൂ (21) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ജമീൽ ആദ്യം വണ്ടാനം മെഡിക്കൽ കോളജിലും പിന്നീട് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കുട്ടിക്കാലം മുതൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളായ ഇരുവരും അടൂർ ഐ.എച്ച്.ആർ.ഡിയിലെ അവസാന വർഷ വിദ്യാർത്ഥികളാണ്. ജന്മദിനാഘോഷത്തിനും റീല്സ് ചിത്രീകരണത്തിനും ശേഷം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
A second student who was critically injured in a bike accident in Alappuzha has died. The accident occurred when a bike collided with a pickup van near Mankombu bridge. One student died on the spot, while the other succumbed to injuries during treatment. Both were final-year degree students and close friends. Police have launched an investigation.

