കൊച്ചി: Xiaomi ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോണായ Redmi 15A 5G അവതരിപ്പിച്ചു. ദൈനംദിന ഉപയോഗം ലളിതമാക്കുന്നതിനും മികച്ച പ്രകടനം ഉറപ്പാക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഫോണാണിത്.
കരുത്തുറ്റ ഒക്ടാകോർ 5ജി പ്രോസസറും ഡ്യുവൽ-ബാൻഡ് വൈഫൈയും ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റിയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.9 ഇഞ്ച് വലിയ ഡിസ്പ്ലേയാണ് പ്രധാന ആകർഷണം. 800 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, വെറ്റ് ടച്ച് ടെക്നോളജി 2.0, ടിയുവി സർട്ടിഫിക്കേഷൻ എന്നിവ ഉപയോഗ സൗകര്യം വർധിപ്പിക്കുന്നു.
6300mAh ശേഷിയുള്ള വലിയ ബാറ്ററി ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ഉപയോഗിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 15W ചാർജിംഗിനൊപ്പം 7.5W വയർഡ് റിവേഴ്സ് ചാർജിംഗും പിന്തുണയ്ക്കുന്നു.
ഫോട്ടോഗ്രാഫിക്കായി 32MP എഐ ഡ്യുവൽ റിയർ ക്യാമറയും 8MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 200% വോളിയം ബൂസ്റ്റ്, IP52 ഡ്യൂറബിലിറ്റി, ഫിംഗർപ്രിന്റ് സെൻസർ, 2TB വരെ സ്റ്റോറേജ് വിപുലീകരണം എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.
Android 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 3.0-ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
വില:
4GB + 64GB – ₹12,999
4GB + 128GB – ₹14,499
6GB + 128GB – ₹16,499
ഫോൺ ഏപ്രിൽ 3 മുതൽ ഫ്‌ലിപ്കാർട്ട്, Mi.com, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ വഴി ലഭ്യമാകും.
Xiaomi has launched the Redmi 15A 5G in India. The smartphone features a 6.9-inch 120Hz display, a powerful octa-core 5G processor, and a massive 6300mAh battery that can last up to two days.
It comes with a 32MP dual rear camera, 8MP front camera, and supports Android 16-based HyperOS 3.0. The device offers up to 2TB expandable storage and enhanced connectivity features.
The phone is priced starting at ₹12,999 and will be available from April 3 via online and retail platforms.

