പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി Ottapalam മണ്ഡലത്തിൽ യുഡിഎഫ് തന്ത്രം മാറ്റി. സി.പി.ഐ.എം വിട്ട മുൻ നേതാവ് പി.കെ ശശി ഇനി കോൺഗ്രസിന്റെ ഔദ്യോഗിക ‘കൈപ്പത്തി’ ചിഹ്നത്തിൽ മത്സരിക്കും.
ആദ്യമായി യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ ശക്തമായ ആവശ്യം പരിഗണിച്ച് പാർട്ടി ചിഹ്നം തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു.
സി.പി.ഐ.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് രാഷ്ട്രീയ നിലപാട് മാറ്റി യുഡിഎഫ് പാളയത്തിലേക്ക് എത്തിയതാണ്.
മണ്ഡലത്തിൽ ഇതിനകം സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന നിലയിൽ ശശിയെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ചിഹ്നം ഇതുവരെ പ്രദർശിപ്പിച്ചിരുന്നില്ല.
UDF has changed its strategy in Ottapalam by allowing former CPM leader P. K. Sasi to contest under the Congress ‘hand’ symbol. Initially expected to run as an independent, the decision was revised following internal demands within the Congress.

