പാലക്കാട്: പാലക്കാട് – പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ തീരുമാനമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ദീർഘനാളായി യാത്രക്കാർ ആവശ്യപ്പെട്ടിരുന്ന ഈ സർവീസ് യാഥാർഥ്യമാകുന്നതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും സുരേഷ് ഗോപി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ട്രെയിൻ സർവീസിന് ഇപ്പോൾ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് വിഷയത്തിൽ വേഗത്തിൽ നടപടി സ്വീകരിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
ജനക്ഷേമത്തിനായി നടത്തിയ ഇടപെടലുകൾ ഫലം കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വികസനത്തിന്റെ പാതയിൽ മുന്നോട്ട് പോകാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും സുരേഷ് ഗോപി കുറിപ്പിൽ പറഞ്ഞു.
പാലക്കാട് – പൊള്ളാച്ചി റൂട്ടിൽ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നുവരികയായിരുന്നു. ഈ സർവീസ് ആരംഭിക്കുന്നത് കേരളവും തമിഴ്നാടും തമ്മിലുള്ള യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
Union Minister Suresh Gopi announced that a new train service will soon start on the Palakkad–Pollachi route. He said the long-standing demand of passengers has finally been approved. According to him, the official confirmation was received from Railway Minister Ashwini Vaishnaw. Suresh Gopi shared the information through a Facebook post and expressed happiness that the interventions made for public welfare are now bearing fruit. The new service is expected to improve travel connectivity between Kerala and Tamil Nadu.

