ഊട്ടി: ഊട്ടിയുടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ജർമൻ സ്വദേശികൾ പൈതൃക ട്രെയിൻ മുഴുവൻ വാടകയ്ക്ക് എടുത്തു. ഏകദേശം 3 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവർ യാത്ര നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
സ്വിസ് നിർമ്മിത എക്സ്-ക്ലാസ് നീരാവി എൻജിൻ ഘടിപ്പിച്ച ട്രെയിനിലാണ് യാത്ര. നീലഗിരി മൗണ്ടൻ റെയിൽവേ പാതയിലൂടെ മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള യാത്രയാണ് സംഘം നടത്തിയിരിക്കുന്നത്. ആറു വർഷത്തിന് ശേഷം ഈ എൻജിൻ വീണ്ടും സർവീസിൽ ഇറങ്ങിയതും ശ്രദ്ധേയമായി.
പാതയിലുടനീളം തുരങ്കങ്ങളും പാലങ്ങളും കടന്ന് മലനിരകളുടെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ചാണ് യാത്ര. കൂനൂർ, വെല്ലിങ്ടൺ, അരുവങ്കാട്, കേത്തി, ലവ്ഡേൽ തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുകയും ചെയ്തു.
വേനലവധിക്കാലത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 27 മുതൽ ജൂലൈ 6 വരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രത്യേക ട്രെയിനുകൾ ഓടും. മേട്ടുപ്പാളയം–ഊട്ടി, ഊട്ടി–മേട്ടുപ്പാളയം റൂട്ടുകളിൽ സർവീസ് ഉണ്ടായിരിക്കും.
A group of German tourists rented an entire heritage train to explore Ooty, spending around ₹3 lakh. The journey was conducted on the Nilgiri Mountain Railway using a Swiss-made steam engine, which returned to service after six years. Special tourist services have also been announced for the summer season.

