നെയ്യാറ്റിൻകരയിൽ ജിം ട്രെയിനർക്കെതിരെ ആക്രമണം; പിന്നാലെ വിഷം കഴിച്ച് പ്രതി, ഇരുവരും ആശുപത്രിയിൽ

0



തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ പ്ലാമൂട്ടുകടയിൽ ജിമ്മിൽ ജോലി ചെയ്തിരുന്ന വനിതാ ട്രെയിനർക്ക് നേരെ ആക്രമണം നടന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രെയിനർ കാവ്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


പാറശാല സ്വദേശിയായ അശ്വന്ത് എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കാവ്യയുടെ കഴുത്തിലാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നാലെ ജിം വിട്ട് രക്ഷപ്പെട്ട ഇയാൾ പിന്നീട് വിഷം കഴിച്ചതായും റിപ്പോർട്ടുണ്ട്.


അശ്വന്തിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെയും നില ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

A महिला gym trainer was seriously injured in an attack at Neyyattinkara, Thiruvananthapuram. The accused, identified as a युवक from Parassala, allegedly stabbed the trainer and later consumed poison.
Both the victim and the आरोपी are currently undergoing treatment in hospitals. Police have initiated an investigation, and the motive behind the attack is yet to be determined.

LEAVE A REPLY

Please enter your comment!
Please enter your name here