ആലപ്പുഴ: വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രിയും ചെങ്ങന്നൂർ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സജി ചെറിയാൻ.
പാർട്ടിക്കെതിരെ ആര് വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ല. ജി സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.
ആ തൊപ്പി തലയിൽ വച്ചതോടെ എല്ലാം കഴിഞ്ഞു. ആലപ്പുഴ പാർട്ടിക്ക് ഒരു പ്രത്യേകത ഉണ്ട്. പാർട്ടിക്ക് നേരെ ആര് ഉയർന്നു വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ല.
കൂടുതൽ മറുപടി പറയാനില്ല. പുകഞ്ഞകൊള്ളി പുറത്താണ്. അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടിയായിരിക്കും അമ്പലപ്പുഴയിലെ ഫലമെന്നും സജി ചെറിയാൻ പറഞ്ഞു.

