കോഴിക്കോട് ബീച്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം; 24കാരൻ അറസ്റ്റിൽ

0



കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് സ്വദേശിയായ 24കാരനെയാണ് വെള്ളയിൽ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 28നാണ് സംഭവം നടന്നത്. പരിചയം നടിച്ച് 17 വയസുകാരിയെ സമീപിച്ച പ്രതി പിന്നീട് അവളോട് അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.


പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പിന്നീട് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി.

A 24-year-old man was arrested in Kozhikode for assaulting a minor girl at Lions Park near Kozhikode Beach. The incident took place on October 28 last year. Police registered a case based on the victim’s complaint and later tracked down and arrested the आरोपी.

LEAVE A REPLY

Please enter your comment!
Please enter your name here