കാണാതായ കിറ്റ്കാറ്റ് ചോക്ലേറ്റ് സംഭവത്തെ ആസ്പദമാക്കി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് Kerala Tourismയുടെ രസകരമായ പോസ്റ്റ്. യൂറോപ്പിൽ 12 ടൺ KitKat ചോക്ലേറ്റ് മോഷണം പോയ സംഭവമാണ് ട്രോളുകൾക്കും ചർച്ചകൾക്കും വഴിവച്ചത്.
ഈ പശ്ചാത്തലത്തിൽ, “കാണാതായ കിറ്റ്കാറ്റ് ഞങ്ങളുടെ കായലുകളിലോ മലയോരങ്ങളിലോ കടൽത്തീരങ്ങളിലോ എത്തിയിട്ടില്ല” എന്നാണ് കേരള ടൂറിസം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്. “നിങ്ങൾക്ക് ശരിക്കും ഒരു ബ്രേക്ക് ആവശ്യമാണെങ്കിൽ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്” എന്ന സന്ദേശവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
KitKatയുടെ പ്രശസ്തമായ പരസ്യവാചകമായ “Have a break” ഉപയോഗിച്ചാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി, നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നു.
ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ട്രക്ക് ഉൾപ്പെടെ ചോക്ലേറ്റുകൾ മോഷണം പോയത്. ഏകദേശം 4 ലക്ഷത്തിലേറെ കിറ്റ്കാറ്റ് ബാറുകളാണ് നഷ്ടമായത്. ഈസ്റ്റർ ആഘോഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം യൂറോപ്പിലെ ഏറ്റവും വലിയ ചോക്ലേറ്റ് മോഷണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
A viral social media post by Kerala Tourism humorously reacted to the theft of 12 tons of KitKat in Europe. The post said the missing chocolates have not reached Kerala’s backwaters, hills, or beaches, adding a playful “Have a break” message. The post has gained wide attention online.

