കണ്ണൂർ: അനധികൃത പണമിടപാട് കേസിൽ കണ്ണൂരിലെ കോൺഗ്രസ് നേതാവ് പിടിയിലായി. കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.
രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴി അനധികൃതമായി പണമിടപാട് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. ഒരു കോടിയിലധികം രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായും ആരോപണമുണ്ട്.
തമിഴ്നാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗൺ പോലീസിലും സൊസൈറ്റിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിന് മുമ്പും കല്ലിക്കോടൻ രാഗേഷ് പോലീസ് കേസുകളിൽപ്പെട്ടിട്ടുണ്ട്. 2012ൽ മണൽ കടത്തൽ കേസിൽ വളപട്ടണം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും മുൻപ് ഉയർന്നിരുന്നു.
A Congress leader in Kannur has been arrested in connection with an illegal money transaction case. Kannur DCC General Secretary Kallikkodan Ragesh was taken into custody by Tamil Nadu police. Authorities allege that more than one crore rupees were misappropriated through the account of the Labour Bank Welfare Cooperative Society, where Ragesh served as president. The action was taken following a complaint from a Tamil Nadu native.

