ഡല്‍ഹി: കെ സുധാകരൻ ഡല്‍ഹിയിലെത്തി. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശനം എന്നാണ് ലഭിക്കുന്ന വിവരം. മല്ലികാർജുൻ ഖർഗെ അടിയന്തരമായി വിളിപ്പിച്ചതായാണ് വിവരം. ഇന്ന് വൈകിട്ടോടെ ഇരുവരും കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്ന് വ്യക്തമല്ലെങ്കിലും, സ്ഥാനാര്‍ത്ഥിത്വ നിര്‍ണയവുമായി ബന്ധപ്പെട്ട മുന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം കൂടിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് നിലപാടിനെ തുടര്‍ന്ന് കെ സുധാകരൻ പിന്മാറുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുകയും ചെയ്തു.
ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഇടപെട്ട് സുധാകരനെ അനുനയിപ്പിച്ചിരുന്നു.
ഇപ്പോഴത്തെ കൂടിക്കാഴ്ചയും പാര്‍ട്ടിയിലുള്ള അന്തര്‍ഘടക വിഷയങ്ങളുമായി ബന്ധപ്പെട്ടതാകാമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍.

