നിര്‍ണായക നടപടിയുമായി ഗവര്‍ണര്‍; കാലടി സംസ്കൃത സര്‍വകലാശാല വിസി ഡോ. ഗീതാകുമാരിയെ നീക്കി

0

തിരുവനന്തപുരം: വീണ്ടും പ്രതികാര നടപടിയുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ.കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറെ സ്ഥാനത്ത് നിന്ന് മാറ്റി.ഡോ. കെ.കെ ഗീതാകുമാരിയെയാണ് വിസി സ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം സാങ്കേതിക സർവകലാശാല വിസി ഡോ.സിസ തോമസിന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി.

ബിഎഫ്എ വിദ്യാർഥികളെ പാസാക്കുന്നതുമായി ബന്ധപ്പെട്ട സിൻഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന് കാണിച്ച് ചാൻസലറായ ഗവർണർ വിസിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ആ കത്ത് പരിഗണിക്കേണ്ടതില്ല എന്ന് വിസി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here