രോഹിത്–കോഹ്ലി ടെസ്റ്റ് വിരമിക്കൽ വിവാദം; തെറ്റുകൾ ഉണ്ടായിരിക്കാം, പക്ഷേ ഒഴിഞ്ഞുമാറില്ലെന്ന് ഗൗതം ഗംഭീർ

0


കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ നായകന്മാരായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചതിനെ തുടർന്ന് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. കൊൽക്കത്തയിൽ നടന്ന റെവ്സ്പോർട്സ് കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് ഗംഭീർ വിഷയത്തിൽ പ്രതികരിച്ചത്.


ടെസ്റ്റ് ടീമിൽ നിന്നുള്ള ഇരുവരുടേയും പെട്ടെന്നുള്ള വിരമിക്കൽ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നിൽ ഗംഭീറാണെന്ന ആരോപണങ്ങളും അന്നേ ഉയർന്നിരുന്നു. വിഷയത്തെക്കുറിച്ച് പരോക്ഷമായാണ് ഗംഭീർ മറുപടി നൽകിയത്.
താൻ ഒരു സാധാരണ മനുഷ്യനാണെന്നും കഴിഞ്ഞ 18 മാസത്തിനിടെ തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാമെന്നും ഗംഭീർ സമ്മതിച്ചു.

എന്നാൽ ആ തെറ്റുകളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ശരിയായ ലക്ഷ്യം മുന്നിൽ കണ്ട് എടുത്ത ചില തെറ്റായ തീരുമാനങ്ങൾ സ്വീകാര്യമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രസിങ് റൂമിൽ എല്ലാ താരങ്ങളോടും സത്യസന്ധത പുലർത്താൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും താരങ്ങളുടെ കണ്ണുകളിൽ നോക്കി സംസാരിക്കാൻ കഴിയുന്നിടത്തോളം കാലം താൻ തന്റെ ജോലി ന്യായമായി ചെയ്യുന്നതായി വിശ്വസിക്കുന്നുവെന്നും ഗംഭീർ വ്യക്തമാക്കി.


ഓസ്ട്രേലിയക്കെതിരായ ബോർഡർ–ഗാവസ്കർ ട്രോഫിയിൽ ഇന്ത്യ 3-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ടീമിന്റെ പ്രകടനം വിലയിരുത്താൻ ബിസിസിഐ യോഗം ചേർന്നത്. തുടർന്ന് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീരുമാനമാണ് എടുത്തത്. ഇതിന് പിന്നാലെ ടീമിലെ മുതിർന്ന താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ടെസ്റ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇരുവരും മുമ്പ് തന്നെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. നിലവിൽ ഏകദിന മത്സരങ്ങളിൽ ഇന്ത്യക്കായി തുടരുന്ന ഇവർ 2027 ലോകകപ്പ് വരെ കളിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ടീമിൽ ഇടം നേടാൻ ഫോമും ഫിറ്റ്നസും തെളിയിക്കേണ്ടിവരുമെന്ന സൂചന മാനേജ്മെന്റ് നൽകിയിട്ടുണ്ട്.

India head coach Gautam Gambhir responded to the controversy surrounding the Test retirements of Rohit Sharma and Virat Kohli. Speaking at the RevSportz Conclave in Kolkata, Gambhir admitted that he might have made mistakes during his tenure but said he would not shy away from them. The retirements came after India’s poor Test performances, including a 3–1 defeat in the Border–Gavaskar Trophy against Australia, after which the BCCI decided to rebuild the team.

LEAVE A REPLY

Please enter your comment!
Please enter your name here