ഡീൽ വിവാദത്തിൽ കെ.സി. വേണുഗോപാലിനെ പരിഹസിച്ച് ബൃന്ദ കാരാട്ട്

0

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ പരിഹസിച്ച് ബൃന്ദ കാരാട്ട്.കേരളത്തിൽ സിപിഐഎം-ബിജെപി ചങ്ങാത്തം പുതിയ കഥയല്ലെന്ന വേണു ഗോപാലിൻ്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അവർ.എംപി സ്ഥാനം ബിജെപിക്ക് നൽകിയ കെ.സി. വേണുഗോപാലാണ് ഇടതു പക്ഷത്തെ വിമർശിക്കുന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

കഴിഞ്ഞ രാജ്യസഭാ എംപി തെരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വേണ്ടി വോട്ടു ചെയ്തു. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നു. 25 കോർപ്പറേഷൻ സീറ്റുകളിൽ കോൺഗ്രസിൻ്റെ വോട്ട് കുത്തനെ കുറഞ്ഞു. ബിജെപിക്ക് ഈ വോട്ടുകൾ സമ്മാനിച്ചത് കോൺഗ്രസ് അല്ലേയെന്ന് ബൃന്ദ കാരാട്ട് ചോദിച്ചു.

അതേസമയം, യുഡിഎഫിനെ പരാജയപ്പെടുത്താനാണ് അവർ ഡീൽ നടത്തുന്നതെന്നും ഇത്തരം ഡീലുകൾ അവരുടെ അണികൾ തന്നെ തള്ളിക്കളയുമെന്നുമാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here