വെല്ലിംഗ്ടൺ: ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ആരും കൈവരിക്കാത്ത അപൂർവ നേട്ടവുമായി ന്യൂസിലൻഡ് യുവതാരം Brett Randell.
ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ 254 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായ അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി താരം ചരിത്രം കുറിച്ചത്. 1772-ൽ ആരംഭിച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ രേഖപ്പെടുത്തിയ ചരിത്രത്തിൽ ഇതുപോലൊരു പ്രകടനം ഇതാദ്യമായാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Northern Districts ടീമിനായി കളിക്കുന്ന രൺഡൽ, Central Districtsക്കെതിരായ മത്സരത്തിലാണ് ഈ അപൂർവ റെക്കോർഡ് സ്വന്തമാക്കിയത്.
രൺഡലിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ആദ്യം ഹെൻറി കൂപ്പറെ പുറത്താക്കി. തുടർന്ന് അടുത്ത ഓവറിലെ ആദ്യ പന്തിൽ മുൻ ന്യൂസിലൻഡ് താരം Jeet Raval പുറത്തായി. അതിന് ശേഷം വന്ന മൂന്ന് പന്തുകളിലും വിക്കറ്റുകൾ വീണതോടെ തുടർച്ചയായ അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ് എന്ന അപൂർവ നേട്ടം പൂർത്തിയായി.
ഐറിഷ് താരം Christian Clarke പുറത്തായ പന്തിലാണ് ഈ ചരിത്ര റെക്കോർഡ് പിറന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സെൻട്രൽ ഡിസ്ട്രിക്ട്സ് 373 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ നോർത്തേൺ ഡിസ്ട്രിക്ട്സ് വെറും 82 റൺസിന് പുറത്തായി.
രൺഡൽ 25 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി തന്റെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ചു.
കഴിഞ്ഞ വർഷം അയർലൻഡ് താരം Curtis Campher ഒരു ആഭ്യന്തര ടി20 മത്സരത്തിൽ അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ് നേടിയിരുന്നു. എന്നാൽ ദിവസങ്ങൾ നീളുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇത്തരമൊരു നേട്ടം ഇതാദ്യമായാണ് സംഭവിക്കുന്നത്.
New Zealand cricketer Brett Randell created history by taking five wickets in five consecutive balls in a first-class domestic match. Playing for Northern Districts against Central Districts, Randell achieved the rare feat in the 254-year history of first-class domestic cricket since records began in 1772. He finished with 7 wickets for 25 runs, marking the best performance of his career.

