ഉദയപ്പൂരിൽ വിജയ് ദേവരകൊണ്ടയുടെ കൈപിടിച്ച് രശ്മിക; വിവാഹശേഷം ആരാധകർക്ക് മുന്നിൽ താരദമ്പതികൾ

0

ഉദയപ്പൂർ: തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വ്യാഴാഴ്ച രാജസ്ഥാനിലെ ഉദയപ്പൂരിൽ വെച്ച് വിവാഹിതരായി. വിവാഹത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഉദയപ്പൂർ വിമാനത്താവളത്തിലെത്തിയ ദമ്പതികൾ ആരാധകരുമായി സമയം ചെലവഴിച്ചു. വിവാഹത്തിന് ശേഷമുള്ള താരങ്ങളുടെ ആദ്യ പൊതുവേദിയായിരുന്നു ഇത്.

ചുവന്ന വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായാണ് രശ്മിക എത്തിയത്. കുർത്ത പൈജാമയും സൺഗ്ലാസുമായിരുന്നു വിജയുടെ വേഷം. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആരാധകർക്ക് നേരെ ഫ്ലയിങ് കിസ്സുകൾ നൽകിയാണ് ദമ്പതികൾ സന്തോഷം പങ്കിട്ടത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്ര പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ഭർത്താവ് വിജയ് ദേവരകൊണ്ടയെക്കുറിച്ച് രശ്മിക ഹൃദയസ്പർശിയായ കുറിപ്പും പങ്കുവെച്ചു. “യഥാർത്ഥ പ്രണയമെന്തെന്നും സമാധാനമെന്തെന്നും എനിക്ക് പഠിപ്പിച്ചുതന്ന മനുഷ്യൻ” എന്നാണ് രശ്മിക വിജയിനെ വിശേഷിപ്പിച്ചത്.

“വിജു, നിന്നെക്കുറിച്ചുള്ള എന്റെ വികാരങ്ങൾ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. എന്റെ നേട്ടങ്ങൾക്കും സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കുമെല്ലാം ഇപ്പോൾ കൂടുതൽ അർത്ഥം കൈവന്നിരിക്കുന്നു. നിന്റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നതിൽ ഞാൻ അങ്ങേയറ്റം ആവേശത്തിലാണ്,” രശ്മിക കുറിച്ചു.

2018-ൽ പുറത്തിറങ്ങിയ ഗീത ഗോവിന്ദം, 2019-ലെ ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഈ ജോഡികൾ പ്രേക്ഷകമനം കവർന്നത്. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആരാധകരുടെ പ്രിയപ്പെട്ട വിജയ്-രശ്മിക കപ്പിൾ   ജീവിതത്തിലും ഒന്നിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here