തിരുവനന്തപുരം: സംസ്ഥാനത്ത് നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ വരുന്നു. പ്രവാസികളുടെ പരാതികളില്‍ കേസെടുത്ത് അന്വേഷിക്കാനും പരിഹരിക്കാനുമായാണ് പൊലീസ് സംവിധാനം. പൊലീസ് ആസ്ഥാനത്ത് അന്‍പതംഗ സേനയുമായാണ് തുടക്കം. ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയില്‍ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിവയ്ക്കുമെന്നാണ് വിവരം.
സംസ്ഥാനമെമ്പാടുമുള്ള കേസുകള്‍ ഈ സ്റ്റേഷനില്‍ അന്വേഷിക്കും. പ്രവാസികള്‍ക്കും തട്ടിപ്പിനിരയായവര്‍ക്കും സമയബന്ധിതമായി നീതി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പഞ്ചാബിലെ മാതൃകയിലുള്ള നടപടി. വിസാ തട്ടിപ്പ്, വ്യാജ റിക്രൂട്ട്‌മെന്റ്‌റ് തുടങ്ങിയ പരാതികളെല്ലാം പരിഗണിക്കും. നിലവില്‍ എന്‍.ആര്‍.ഐ സെല്‍ വഴിയാണ് പ്രവാസികളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്‍ വര്‍ഷത്തില്‍ 8000 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.

