തിരുവനന്തപുരം: അയ്യപ്പ സംഗമത്തിലെ കണക്കുകളിൽ പല ആശയ കുഴപ്പവുമുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് ജയകുമാർ . ചൊവ്വാഴ്ചയിലെ ചർച്ചയിലേക്ക് സ്വകാര്യ ഓഡിറ്ററെയും വിളിക്കും.
ഓഡിട്ട് റിപ്പോർട്ടിൽ ചില പിശക് ഉണ്ടോ എന്നും സംശയം ഉണ്ട്. എസ്റ്റിമേറ്റ് തുക അതേ പടി കൊടുക്കാറില്ലെന്നും ചർച്ച നടത്തി കുറയ്ക്കുകയാണ് ചെയ്യാറുള്ളതെന്നും ദേവസ്വം പ്രസിഡന്റ് ജയകുമാർ പറഞ്ഞു.
അതേ സമയം വിഷയത്തിൽ ഇന്നലെ ദേവസ്വം മന്ത്രി വി എൻ വാസവനും പ്രതികരിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു വിഎൻ വാസവൻ

