സ്വർണ്ണവിലയിൽ വന്‍ വര്‍ധനവ്‌; ഇന്നത്തെ നിരക്ക് അറിയണ്ടേ ?

0

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത് ഈ മാസത്തെ മറ്റൊരു ഉയര്‍ന്ന നിരക്കിലേക്കാണ്. 1,16,800 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില. അതായത് ഇന്നലെ 115400 രൂപ ആയിരുന്ന സ്വർണത്തിനാണ് ഇന്ന് 1400 രൂപ കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 175 രൂപ ഉയർന്ന് 14,600 രൂപയിലേക്കും വിലയെത്തി.

അതേസമയം, വെള്ളിവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 269.90 ഉം ഒരു കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,69,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.

5,000 ഡോളറിന് മുകളിലാണ് നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില. കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ഈ കുതിച്ചുചാട്ടം സ്ഥിതിഗതികള്‍ മോശമാക്കും. സ്വര്‍ണം മാര്‍ച്ചോടെ റെക്കോഡ് നിരക്കിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here