ഞാൻ മാറിയാലും ഇല്ലെങ്കിലും പുതുതലമുറക്ക് അവസരം ലഭിക്കുമെന്ന് എ കെ ശശീന്ദ്രൻ

0

തിരുവനന്തപുരം : ഞാൻ മാറിയാലുമില്ലെങ്കിലും പുതുതലമുറയ്ക്ക് അവസരം ലഭിക്കുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ.

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകൾ എൽഡിഎഫ് ചേർന്ന് തീരുമാനിക്കും എല്ലാ മേഖലയിലും പുതുതലമുറ വരണമെന്ന ആവശ്യം ഉയരുന്നുണ്ട്. എൻസിപിയ്ക്കുള്ളിൽ അത്തരം ആവശ്യം വന്നാൽ പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് കെ തോമസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യത്തിന്മേലും ശശീന്ദ്രൻ പ്രതികരിച്ചു.

കൂടുതൽ പ്രവർത്തനം നടത്തണമെന്ന വിലയിരുത്തൽ പാർട്ടിയ്ക്കുള്ളിലുണ്ട്. അതാണ് പ്രവർത്തകരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here