ലഹരിമാഫിയയെ പൂട്ടാൻ കേരള പോലീസ്; 1375 പേർ നിരീക്ഷണത്തിൽ, 49 പേർ അറസ്റ്റിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വിൽപനക്കാരെയും ഗുണ്ടകളെയും ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷൻ ഡി-ഹണ്ട്’ (Operation D-Hunt) സ്പെഷ്യൽ ഡ്രൈവിൽ 49 പേർ അറസ്റ്റിലായി. ജനുവരി 14-ന് നടന്ന ഈ വ്യാപക പരിശോധനയിൽ ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1,375 പേരെയാണ് പോലീസ് നിരീക്ഷണത്തിന് വിധേയമാക്കിയത്.

43 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 49 പേർ അറസ്റ്റിലായി. 90.6 ഗ്രാം എം.ഡി.എം.എ, 1.37 കിലോ കഞ്ചാവ്, 28 കഞ്ചാവ് ബീഡികൾ എന്നിവയാണ് പിടിച്ചെടുത്തത്.

ലഹരിമരുന്ന് വിപണനവും സംഭരണവും തടയുന്നതിനായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ ഏകോപിപ്പിക്കുന്നത്. ഇതിനായി സംസ്ഥാന തലത്തിലും റേഞ്ച് അടിസ്ഥാനത്തിലും പ്രത്യേക ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലുകളും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

പൊതുജന ശ്രദ്ധയ്ക്ക്: ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797-ൽ ബന്ധപ്പെടാം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here