നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷയോ? ഒന്നാം പ്രതിയായ പൾസർ സുനിക്ക് 13 വർഷം കൂടി തടവിൽ കഴിഞ്ഞാൽ മതി!

0

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും ആണ് കോടതി വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ച് കൂട്ടബലാത്സംഗ കുറ്റത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് കോടതി വിധിച്ചത്.

എൻ. എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി. പി. വിജയേഷ്, എച്ച്. സലിം, പ്രദീപ് എന്നീ പ്രതികൾക്കുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികൾ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു. പ്രതികൾ വിചാരണ തടവിൽ കഴിഞ്ഞ കാലം ശിക്ഷയിൽ നിന്ന് കുറയ്ക്കും. ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുളളത് കോടതി ആദ്യം കേൾട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ച് വാദം നടത്തി. ഇതിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടന്നത്.

പ്രതികൾക്ക് നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷയോ?

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് വിചാരണ കോടതി വിധിച്ചത് കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ. പ്രതികൾ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി. പ്രതികളുടെ പ്രായം, ചില പ്രതികൾ മുൻപ് കുറ്റം ചെയ്തിട്ടില്ലെന്നതും എല്ലാവരുടെയും കുടുംബ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കുും 20 വർഷം കഠിനതടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അതിജീവിതയായ നടിക്ക് നൽകണം.

പൾസർ സുനിക്ക് 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതി

കേസിൽ ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനിയാണ്. ഇയാൾക്ക് കൂട്ടബലാത്സംഗ കേസിൽ 20 വർഷത്തിന് പുറമെ അഞ്ച് വർഷം അധിക ശിക്ഷയും വിധിച്ചെങ്കിലും 20 വർഷം മാത്രം തടവുശിക്ഷ അനുഭവിച്ചാൽ മതി. ഇതിനോടകം ഏഴ് വർഷം വിചാരണ തടവിൽ കഴിഞ്ഞ ഇയാൾക്ക് ഇപ്പോൾ മുതൽ 13 വർഷം കൂടി ശിക്ഷ അനുഭവിച്ചാൽ പുറത്തിറങ്ങാം.

മാര്‍ട്ടിന്‍ ആന്‍റണിക്കും ബാക്കി 13 വർഷം കഠിന തടവ്

രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണിയാണ്. അതിജീവിതയുടെ ഡ്രൈവറായിരുന്നു ഇയാൾ. ഇയാൾക്കും 20 വർഷമാണ് തടവുശിക്ഷ. ഏഴ് വർഷം വിചാരണ തടവ് അനുഭവിച്ചതിനാൽ 13 വർഷം കൂടി തടവുശിക്ഷ അനുഭവിച്ചാൽ മതി. തന്നെ ജയിൽ മാറ്റണം എന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും കോടതിയോട് ഇയാൾ ആവശ്യപ്പെട്ടു. കോടതി ഇക്കാര്യം പരിഗണിക്കാമെന്നും വ്യക്തമാക്കി.

മണികണ്‌ഠന് ബാക്കി 17 വർഷം ജയിൽ ശിക്ഷ

മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠനാണ്. ഇയാളും 20 വർഷം തടവുശിക്ഷയ്ക്കാണ് വിധിക്കപ്പെട്ടത്. എന്നാൽ മൂന്നര വർഷമാണ് വിചാരണ തടവിലാണ് ഇയാൾ. അവശേഷിക്കുന്ന 17 വർഷം തടവിൽ കഴിയണം.

വിജീഷിന് ബാക്കി 18 വർഷം ജയിലിൽ കഴിയണം

നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷാണ്. ഇയാൾ 2 വർഷമായി വിചാരണ തടവിൽ കഴിയുകയാണ്. ഇയാൾക്ക് 18 വർഷം കൂടി ശിക്ഷ അനുഭവിക്കണം.

വടിവാൾ സലീമിന് അവശേഷിക്കുന്നത് 18 വർഷം

അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിമാണ്. 2 വർഷം വിചാരണ തടവ് അനുഭവിച്ച പ്രതിക്ക് 20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിഞ്ഞാൽ മതി.

പ്രതീപിനും ബാക്കി 18 വർഷം തടവിൽ കഴിയണം

ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപും 2 വർഷമായി വിചാരണ തടവുകാരനാണ്. 20 വർഷം കഠിന തടവാണ് ഇയാൾക്കും വിധിച്ചത്. ഇനി 18 വർഷം തടവിൽ കഴിഞ്ഞാൽ മതി.

LEAVE A REPLY

Please enter your comment!
Please enter your name here