ലക്ഷം കടന്ന് മുന്നോട്ട്: കത്തി കയറി സ്വർണ്ണവില

0

സർവകാല റെക്കോർഡുകളും തകർത്ത് കത്തി കയറി സ്വർണവില. വിപണിയിലെ ഇന്നത്തെ കണക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,03,560 രൂപയാണ് വില. ഗ്രാമിന് 12,945 രൂപയായി. കഴിഞ്ഞ ദിവസത്തേതിലും 880 രൂപയാണ് വർധിച്ചത്.

  ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന് 1.20 ലക്ഷം രൂപയ്ക്കടുത്ത് നൽകണമെന്ന അവസ്ഥയിലാണ് കേരളം. 

18 കാരറ്റ് സ്വർണവില ഗ്രാമിന് 100 രൂപ രൂപ വർധിച്ച് 10,730 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ ഉയർന്ന് 250 രൂപ. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here