പതിനൊന്നാമത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ്: ഓവറോൾ കിരീടം കോർദോവ സ്കൂളിന്

0

അമ്പലത്തറ: മെയ്റോ മാർഷ്യൽ കരാട്ടെ സംഘടിപ്പിച്ച പതിനൊന്നാമത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 60 പോയിന്റ് നേടി കോർദോവ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

തിങ്കളാഴ്ച രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളും കരാട്ടെ അധ്യാപകൻ അബ്ദുറഹ്മാനും ചേർന്ന് ഓവറോൾ ട്രോഫി പ്രിൻസിപ്പൽ അബ്ദുൽ ഹക്കീം സാറിനു കൈമാറി.

മൂന്ന് ഗോൾഡ്, നാല് സിൽവർ, ഏഴ് ബ്രൗൺസ് മെഡലുകളാണ് കോർദോവ സ്കൂളിലെ വിദ്യാർത്ഥികൾ നേടിയത്.

സ്കൂൾ മാനേജർ അബ്ദുസമദ്, ട്രഷറർ അബ്ദുൽ കലാം എന്നിവരുടെ സാന്നിധ്യത്തിൽ വച്ചായിരുന്നു ട്രോഫി കൈമാറ്റം. അതോടൊപ്പം, ട്രാവൻകൂർ റോയൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ജഴ്സികളും വിതരണം ചെയ്തു. ജേഴ്സികൾ സ്കൈലൈൻഡ് ബിൽഡേഴ്സ് ആണ് സ്‌പോൺസർ ചെയ്തത്. ഫുട്ബോൾ അക്കാദമി പ്രസിഡന്റ് രാജു ജോ, സെക്രട്ടറി ശ്രീകാന്ത് എന്നിവർ ചേർന്നാണ് ജഴ്സികൾ കുട്ടികൾക്കും പരിശീലകർക്കും വിതരണം ചെയ്തത്.


LEAVE A REPLY

Please enter your comment!
Please enter your name here