തൃശൂർ കോർപ്പറേഷനിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാനൊരുങ്ങി ബിജെപി; പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികയ്ക്ക് സാധ്യത

0

തൃശൂർ: തൃശൂർ കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി പിന്മാറുന്നു. തൃശൂർ കോർപ്പറേഷനിൽ കുട്ടൻകുളങ്ങരയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ആണ് പിന്മാറാൻ പോകുന്നത്. ഡോക്ടർ വി ആതിര ആയിരുന്നു മത്സരിക്കാൻ തയ്യാറായിരുന്നത്. എന്നാൽ ചില അസൗകര്യങ്ങൾ കൊണ്ട് ആതിര പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ പകരക്കാരിയായായി കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികയെ സഥാനാർത്ഥിയാക്കുമെന്നാണ് വിവരം. അതിനിടെ, കുട്ടൻകുളങ്ങരയിൽ സ്ഥാനാർത്ഥി മോഹികളുടെ തമ്മിലടി തുടരുകയാണ്. ഡിവിഷനിലുള്ള രണ്ടു വനിതാ നേതാക്കൾക്കിടയിലാണ് സ്ഥാനാർത്ഥിയാകാനുള്ള തമ്മിൽത്തല്ല് നടക്കുന്നത്. നിലവിൽ പുറത്തുനിന്നുള്ള മുതിർന്ന വനിതാ നേതാവിനെ എത്തിച്ച് പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടത്താനൊരുങ്ങുകയാണ് ബിജെപി.

LEAVE A REPLY

Please enter your comment!
Please enter your name here