അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ല; എ പത്മകുമാറിന്റെ അറസ്റ്റിനോട് പ്രതികരിച്ചു എം വി ഗോവിന്ദന്‍

0

തിരുവനന്തപുരം: അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്ന പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും മുന്‍ എംഎല്‍എയുമായിരുന്ന എ പത്മകുമാറിന്റെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു പത്മകുമാര്‍.

‘ഒരാളെയും സംരക്ഷിക്കില്ല. ആര്‍ക്കുവേണ്ടിയും നിലപാട് വ്യത്യസ്തമായി എടുക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് കുറ്റവാളിയാകുന്നില്ല. പകുതിവെന്തിട്ട് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. നല്ലോണം വേവട്ടെ’ എന്നാണ് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here