ആശമാർ നാളെ സമരപ്രതിജ്ഞാ റാലി സംഘടിപ്പിക്കും: പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

0

തിരുവനന്തപുരം: ഒരു വിഭാഗം ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ  നടത്തിവന്നിരുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ട് ഇന്ന് രാവിലെ തന്നെ പുറത്ത് വന്നിരുന്നു

265 ദിവസമായി നടത്തിവന്നിരുന്ന സമരമാണ് അവസാനിപ്പിക്കുന്നത്. നാളെ സമരപ്രതിജ്ഞാ റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്.

തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞെന്നാണ് സമരസമിതി ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു.

ഓണറേറിയം അഞ്ചാം തീയതിക്ക് മുൻപ് ലഭ്യമാക്കണമെന്നടക്കം ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിച്ചു. ആശമാരുടെ ജോലി സംബന്ധിച്ച് വ്യക്തത വരുത്താൻ കഴിഞ്ഞു.

ഓണറേറിയം 21,000 രൂപ വർദ്ധിപ്പിക്കുക, വിമരിക്കിൽ ആനുകൂല്യം അഞ്ച് ലക്ഷമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കാനുണ്ട്. ഇതിനായുള്ള സമരം തുടരും. ജില്ലാ തലത്തിൽ പ്രവർത്തങ്ങൾ തുടരുമെന്നും ബിന്ദു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here