ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖര്‍ പാമ്പിനെ കണ്ടെത്തി

0

കണ്ണൂര്‍: ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖര്‍ പാമ്പിനെ കണ്ടെത്തി. മെഡിക്കല്‍ കോളേജിന്റെ ശുചിമുറിയിലാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടത്. ബി.ബ്ലോക്കിലെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ശുചിമുറിയിലേക്ക് പോകുമ്പോല്‍ പാമ്പിനെ കാണുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

തുടർന്ന് സുരക്ഷാ ജീവനക്കാരെത്തിയാണ് പാമ്പിനെ നീക്കം ചെയ്തത്. എന്നാൽ മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വിഷപ്പാമ്പ് ശല്യം മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലും മറ്റും പാമ്പ് ശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യനിക്ഷേപമുമാണ് പാമ്പ് ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാർ പരാതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here