ഗോവിന്ദച്ചാമി പിടിയിൽ

0

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ.  കണ്ണൂരിൽ നിന്ന് തന്നെയാണ് ഗോവിന്ദച്ചാമിയെ പൊലീസ് പൊക്കിയത്.

  കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.  ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ കുറ്റിക്കാട്ടിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് സൂചന. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. 

ജയിലിന് നാല് കിലോമീറ്റർ അകലെയാണിത്. ആളുകളെ കണ്ടപ്പോൾ മതിൽ ചാടി ഓടിയെന്നും പ്രദേശവാസികൾ പറഞ്ഞിരുന്നു. ഈ മൊഴികളാണ് നിർ‌ണ്ണായകമായത്.

LEAVE A REPLY

Please enter your comment!
Please enter your name here