തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ശനിയാഴ്ച (ജൂലൈ 5) പുലർച്ചെയാണ് യാത്ര തിരിക്കുക.
10 ദിവസത്തേക്കാണ് വിദേശ സന്ദർശനം. ദുബായ് വഴിയാണ് യാത്ര. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല.
മുമ്പും പല തവണ മുഖ്യമന്ത്രി യു.എസിൽ ചികിത്സക്ക് പോയിരുന്നു. യു.എസിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ നടത്തിയിരുന്നത്. 2018ലാണ് മുഖ്യമന്ത്രി ആദ്യമായി യു.എസിൽ ചികിത്സക്ക് പോയത്.

