സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചതായി റിപ്പോർട്ട്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കൂടിയത്. 72,160 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കൂടി 9020 രൂപയിലെത്തി.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് ഇന്നത്തെ വിപണി വില 7,395 രൂപയായി. എന്നാൽ വെള്ളിയുടെ വില 116 എന്ന നിരക്കില്‍ തുടരുകയാണ്.

