തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ ഡ്രൈവറോട് ഏറെ നേരം സംസാരിക്കുന്നെന്ന് പരാതി. ബസ് ഡ്രൈവറുടെ ഭാര്യയാണ് ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. ഇതെത്തുടർന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.
കെഎസ്ആർടിസി വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് നടപടി. സർവീസിനിടയിൽ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറും വനിതാ കണ്ടക്ടറും ഏറെ നേരം സംസാരിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.

