നാലാം ക്ലാസിൽ കിട്ടിയ അടിക്ക് 62–ാം വയസിൽ തിരിച്ചടിച്ചു: പിന്നാലെ പൊലീസ് കേസ്

0

കാസർകോട്: നാലാം ക്ലാസിൽ കിട്ടിയ അടിക്ക് 62–ാം വയസിൽ തിരിച്ചടിച്ചു. വർഷങ്ങൾ നീണ്ട പ്രതികാരം ഒടുവിൽ പൊലീസ് കേസുമായി.  മാലോം വെട്ടകൊമ്പിൽ ബാബുവിന്റെ (62) പരാതിയിൽ മാലോം സ്വദേശികളായ ബാലകൃഷ്ണൻ (62)  വലിയപ്ലാക്കൽ മാത്യു (61) എന്നിവർക്കെതിരെ കേസെടുത്തു.

കാസർകോട് വെള്ളരിക്കുണ്ടിലാണ് നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടിച്ചതിനാണ് വയോധികൻ അന്നത്തെ സഹപാഠിയെ അടിച്ചത്.

62കാരനായ മാലോം സ്വദേശി വി ജെ ബാബുവിനാണ് മർദ്ദനമേറ്റത്.  ഒരാഴ്ച മുൻപാണ് മാലോം ടൗണിൽവച്ച് ബാലകൃഷ്ണനും ബാബുവും തമ്മിൽ വാക്കേറ്റം നടന്നത്.

നാലാം ക്ലാസിൽവച്ച് എന്നെ അടിച്ചത് മറന്നില്ലെന്നാണ് അന്ന് ബാബു പറഞ്ഞത്. വാക്കേറ്റം നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ടൗണിൽവച്ച് വീണ്ടും ഇതേച്ചൊല്ലി വഴക്കുണ്ടായി. ബാലക‍ൃഷ്ണൻ ബാബുവിനെ തടഞ്ഞുവയ്ക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തിടിക്കുകയും ചെയ്തെന്നാണ് കേസ്.  പരിക്കേറ്റ ബാബു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here