രാജ്യത്ത് അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 97,545.12 കോടിരൂപ; ഞെട്ടിക്കുന്ന കണക്ക്

0

മുംബൈ: സാമ്പത്തിക സ്ഥാപനങ്ങളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന പണം എത്രയും വേഗം അതിന്റെ ഉടമകളെ കണ്ടെത്തി തിരിച്ചു നൽകണമെന്ന് നിർദ്ദേശം നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. സാമ്പത്തിക സ്ഥിരത വികസന കൗൺസിൽ യോഗത്തിൽ ആർബിഐ, സെബി, എംസിഎ, പിഎഫ്ആർഡിഎ, ഐആർഡിഎഐ തുടങ്ങിയ നിയന്ത്രണ ഏജൻസികളോടാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചില കണക്കുകൾ പരിശോധിച്ചാൽ 2025 മാർച്ച് വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്ത് ബാങ്കുകളിൽ അവകാശികളില്ലാതെ 97,545.12 കോടി രൂപയാണ് കിടക്കുന്നത് എന്നാണ്. ഈ തുക സൂക്ഷിച്ചിരിക്കുന്നതാകട്ടെ ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവേർനെസ് ഫണ്ടിലും. 2024 മാർച്ച് അവസാനമിത് 78,213 കോടി രൂപയായി മാറി. അതായത് ഒരു വർഷത്തിനിടെ 24.71 ശതമാനമാണ് വർധനയാണ് സൂചിപ്പിക്കുന്നത്. ഇത്കൂടാതെ അവകാശികളില്ലാതെ കിടക്കുന്ന ഓഹരികളും ലാഭവിഹിതവും ഇൻഷുറൻസ് ഫണ്ടും പെൻഷൻ ഫണ്ടുകളുമെല്ലാം വേറെയുമുണ്ട് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

ഇത്തരത്തിൽ അവകാശികളെത്താതെ കിടക്കുന്ന ഫണ്ടുകൾ അവകാശികളെ കണ്ടെത്തി വേഗത്തിലും കാര്യക്ഷമമായും കൈമാറാനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് പരിഗണിക്കണമെന്നും മുംബൈയിൽ നടന്ന യോഗത്തിൽ ധനമന്ത്രി ശുപാർശ ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here