സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു;  മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

0

തിരുവനന്തപുരം:  കൊവിഡ് പോസിറ്റീവ് കേസുകള്‍ ചെറിയതോതിൽ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്.

കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി.

ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ആന്‍റിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.

പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാണെന്നും ആരോഗ്യവകുപ്പിറക്കിയ മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here