ആ അധ്യായവും അടഞ്ഞു! പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല

0

കൊച്ചി : പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ.

യുഡിഎഫ് സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.  മുസ്ലിംലീഗ് നേതാക്കളും അന്‍വറിനെ കൈവിട്ടു.

അന്‍വര്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ യുഡിഎഫിനു ദോഷം വരില്ലെന്ന വിഡി സതീശന്റെയും ഷൗക്കത്തിന്റെയും നിലപാട് നേതൃത്വം അംഗീകരിച്ചു.

അന്‍വറിനടുത്ത് പോയി കൂടുതല്‍ ചര്‍ച്ച വേണ്ട എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ എല്ലാം എല്ലാം കൂടി ആലോചന നടത്തി. സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ട എന്ന് പ്രതിപക്ഷ നേതാവ് നിലപാട് കടുപ്പിക്കുകയാരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here