തിരുവനന്തപുരം: ഇന്ന് മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. പൂർണ്ണമായും ഓൺലൈനായാണ് പ്രവേശന നടപടികൾ.
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർസെക്കണ്ടറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴി ഏകജാലകത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്.
മെയ് 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 24ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്‌മെന്‍റ്. 10ന് രണ്ടാം അലോട്ട്‌മെന്റും 16ന് മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

