പഹല്‍ഗാം ഭീകരാക്രമണത്തെ വര്‍ഗീയമായി ദുരുപയോഗിക്കുന്നു; സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്ന് എംഎ ബേബി

0

പഹല്‍ഗാം ഭീകരാക്രമണത്തെ വര്‍ഗീയമായി ദുരുപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതിയുടെ പ്രതികരണത്തിന് എതിരായി പോലും വര്‍ഗീയമായ ആക്രമണം നടത്തി. സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും അദേഹം പറഞ്ഞു. വ്യത്യസ്ത സാമൂഹികവിഭാഗത്തില്‍പ്പെട്ടവരുടെ സാമ്പത്തികസാമൂഹികാവസ്ഥയാണ് ജാതി സെന്‍സസില്‍ പഠനവിധേയമാക്കേണ്ടതെന്നും അദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here