51.51 ഗ്രാം MDMA യുമായി 2 പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി യായ മുഹമ്മദ് ഹനീഫ് (52) മട്ടാഞ്ചേരി സ്വദേശി റിയാസ് (39) എന്നിവരെയാണ് പിടികൂടിയത്.
ഇടപ്പള്ളിയിൽ വില്പനയ്ക്കായി രാസലഹരി കൊണ്ടുവരുന്നതായി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നർകോർട്ടിക് സെൽ എസിപി കെ.എ അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇടപ്പള്ളി നോർത്ത് ഓൾഡ് ചേരാനെല്ലൂർ റോഡിന് സമീപത്ത് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 51.51 ഗ്രാം MDMA യാണ് പിടികൂടിയത്. പിടിയിലായവർ കൊച്ചി സിറ്റി കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ, യുവാക്കൾക്കും മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും, കൂടുതൽ പ്രതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

