കൊച്ചി: മാസപ്പടി കേസിൽ വീണ വിജയന്‍ അടക്കമുള്ളവരെ പ്രോസിക്യൂഷൻ ചെയ്യാന് അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ഇത് സ്വർണകടത്ത് പോലൊരു കേസ് അല്ല. തെറ്റായ രീതിയിൽ മകളുടെ അക്കൗണ്ടിൽ വന്ന പണമാണ്. അതിനു തെളിവുണ്ട്. ഈ കേസ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റമാണ്.
മുഖ്യമന്ത്രിയുടെ മകളെ കേട്ടതിന് ശേഷമാണ് എസ്എഫ്ഐഒ അവരെ പ്രതിപട്ടികയിൽ ചേർത്തത്. ഇതിന് ശേഷവും മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്ന് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പിണറായി വിജയന് മുകളിൽ ബിജെപി വെക്കുന്ന കത്തിയാവരുത് ഇത്.
കോടിയേരി ബാലകൃഷ്ണന്‍റെ മകൻ കേസിൽ പെട്ടപ്പോൾ ഇതല്ലായിരുന്നല്ലോ സിപിഎം എടുത്ത നിലപാടെന്നും അതെന്താ പിണറയിക്കും കോടിയേരിക്കും പാർട്ടിക്കുള്ളിൽ രണ്ട് നിയമം ആണോയെന്നു വി ഡി സതീശന്‍ ചോദിച്ചു.