ഐബി ഉദ്യോഗസ്ഥരുടെ മരണം; വീടു പൂട്ടി മുങ്ങി സുകാന്തും മാതാപിതാക്കളും, പട്ടിണിയിലായി വളർത്തുമൃഗങ്ങൾ

0

എടപ്പാൾ: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ പോയ സുകാന്ത് സുരേഷിന്റെ വീട്ടിൽ വളർത്തുമൃഗങ്ങൾ പട്ടിണിയിലായതായി റിപ്പോർട്ട്. കുടുംബാംഗങ്ങൾ വീട് പൂട്ടി പോയതോടെ ആണ് വളർത്ത് മൃഗങ്ങൾ പട്ടിണിയിൽ ആയത്.

4 പശുക്കളും ഇവയുടെ നാല് പശുക്കിടാങ്ങളും വളർത്തുനായയും കോഴികളേയും ആരെയും ഏൽപ്പിക്കുക കൂടി ചെയ്യാതെയാണ് പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് എതിർവശത്തുള്ള വീടു പൂട്ടി സുകാന്തിന്റെ മാതാപിതാക്കളും മുങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.

മേഘയുടെ മരണത്തിലെ അന്വേഷണം സുകാന്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു ഇവർ മുങ്ങിയത്. അതേസമയം ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിയിലായ വളർത്തുമൃഗങ്ങളെ പഞ്ചായത്ത് സംരക്ഷിക്കുമെന്ന് വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റെ നജീബ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here