ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കും

0

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടൻ ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കുമെന്ന് റിപ്പോർട്ട്. നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും.

കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ‘കുഷ് വേണോ’ എന്നായിരുന്നു ചോദ്യം. ‘വെയിറ്റ്’ എന്ന് മാത്രമായിരുന്നു ശ്രീനാഥ്‌ ഭാസിയുടെ മറുപടി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം  ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന്   ശ്രീനാഥ്‌ ഭാസി സമ്മതിച്ചിരുന്നു. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നുമാണ് ശ്രീനാഥ്‌ ഭാസിയുടെ മൊഴി.

ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ്‌ ഭാസി പറഞ്ഞിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചിൽ.

LEAVE A REPLY

Please enter your comment!
Please enter your name here