പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി രാജീവ് ചന്ദ്രശേഖർ

0

ചങ്ങനാശ്ശേരി: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളായ എസ് സുരേഷ്, രാധാകൃഷ്ണ മേനോൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം പെരുന്നയിലേക്ക് എത്തിയത്.

മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ചർച്ചചെയ്യാനല്ല പകരം ജി സുകുമാരൻ നായരുടെ അനുഗ്രഹം തേടാനാണ് എത്തിയതെന്ന് രാജീവ്ചന്ദ്രശേഖർ പ്രതികരിച്ചു. 

അതേസമയം, ജി സുകുമാരൻനായരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here