തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
അതേസമയം താപനില ഉയരുന്നതും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്‌ക്ക് സാദ്ധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

