വേനലവധിയിൽ ക്ലാസ് വേണ്ടെന്ന കർശന നിർദേശവുമായി ബാലാവകാശ കമ്മീഷൻ

0

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്തെ ക്ലാസിനെതിരെ ബാലാവകാശ കമ്മീഷൻ. സർക്കാർ – എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ അവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന് കർശന നിർദേശം നൽകി.

നിയമ ലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവുണ്ട്.

പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, വിദ്യാര്‍ഥികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.

കോടതി ഉത്തരവ് പ്രകാരം  സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകളിൽ 7.30 – 10 30 വരെ ക്ലാസ് നടത്താം. ട്യൂഷൻ സെൻ്ററുകളിലും ക്ലാസുകൾ 7.30 മുതൽ 10.30 വരെ മാത്രമേ നടത്താവൂ.

ഇക്കാര്യത്തിലും എതെങ്കിലും വിധത്തിലുള്ള നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here